ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു

കോട്ടയം: അടിച്ചിറയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പാതയിൽ ഗതാഗതം നിയന്ത്രിച്ചു. തുടര്‍ന്ന് മൃതദേഹങ്ങൾ പാളത്തിൽ നിന്ന് നീക്കി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button