ട്രെയിന്‍ പാളം തെറ്റി..4 മരണം..നിരവധിപേർക്ക് പരുക്ക്….
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി.അപകടത്തിൽ 4 മരണം.25ലധികം പേര്‍ക്ക് പരിക്കേറ്റു.ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്.ഛണ്ഡീഗഢില്‍ നിന്നും ദിബ്രുഗഢിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.. ഉത്തര്‍പ്രദേശിലെ ജിലാഹി റെയില്‍വേസ്റ്റേഷനും ഗോസായ് ദിഹ്വയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.
പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു.