ട്രെയിനിൽ 23കാരിയെ പീഡിപ്പിച്ച സൈനികനെ കുറിച്ചുള്ള പരാതി സൈന്യത്തെ അറിയിച്ചു

ആലപ്പുഴ: ഉഡുപ്പിയില്‍ നിന്ന് ട്രെയിനില്‍ കയറിയ തിരുവനന്തപുരം സ്വദേശിയായ 23കാരിയെ സൗഹൃദം സ്ഥാപിച്ച് മദ്യം നല്‍കി സൈനികന്‍ ട്രെയിനില്‍ പീഡിപ്പിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പത്തനംതിട്ട കടപ്ര സ്വദേശിയായ സൈനികന്‍ പ്രതീഷ് കുമാര്‍ യുവതി മദ്യം നല്‍കി മയക്കി ട്രെയിനില്‍ പീഡിപ്പിച്ച വിവരം ആലപ്പുഴ റെയില്‍വേ പൊലീസ് മിലിറ്ററിയെ നേരിട്ട് വിളിച്ചറിച്ചു.

സഹയാത്രികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രതീഷ് എന്ന കാര്യം ആലപ്പുഴ റെയില്‍വേ പൊലീസ് ജമ്മു കശ്മീരിലെ 17 ഗാര്‍ഡ് റെജിമെന്റ് കമാന്റിങ് ഓഫീസറെ രേഖാമൂലം അറിയിക്കുകയായിരുന്നു. എഫ്. ഐ ആറിന്റെ കോപ്പിയടക്കം ലഭിക്കുന്നതിനാല്‍ കരസേനയില്‍ നിന്നു തന്നെ പ്രതീഷിനെ പിരിച്ചു വിടുമെന്നാണ് സൂചന. ജമ്മു കാശ്മീരിലെ രജൗരി ജില്ലയില്‍ നാരിയന്‍ ട്രാന്‍സിസ്റ്റ് ക്യാമ്പില്‍ 17 ഗാര്‍ഡ് റെജിമെന്റില്‍ നായിക് റാങ്കിലാണ് പ്രതീഷ് ജോലി നോക്കുന്നത്. പ്രതീഷിന്റെ ഭാര്യ കടപ്ര പഞ്ചായത്തിലെ വാര്‍ഡ് മെംബറാണ്.

ഉഡുപ്പിയില്‍ നിന്ന് ട്രെയിനില്‍ കയറിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം സെവനപ്പില്‍ മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. രാജധാനി എക്‌സ്പ്രസില്‍ വച്ച് യുവതിക്ക് ‘ഓള്‍ഡ് മങ്ക്’ എന്ന മദ്യം സെവനപ്പില്‍ കലര്‍ത്തിയാണ് സൈനികന്‍ നല്‍കിയിത്. കൂടാതെ മദ്യം സെവനപ്പില്‍ കലര്‍ത്തി നല്‍കിയാല്‍ പെട്ടന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല എന്നും, ഓള്‍ഡ് മങ്ക് എന്ന ബ്രാന്‍ഡ് വളരെ വീര്യം കൂടിയതാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. യുവതി ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ അസഹ്യമായ മദ്യത്തിന്റെ ഗന്ധവുമുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സെവനപ്പില്‍ കലര്‍ത്തി മദ്യം നല്‍കി ചതിച്ചെന്നും ലൈംഗിക അതിക്രമം ഉണ്ടായെന്നും യുവതി ഭര്‍ത്താവിനോട് പറഞ്ഞത്. രഹസ്യമായി പകര്‍ത്തിയ പ്രതിയുടെ ദൃശ്യങ്ങളും യുവതി ഭര്‍ത്താവിന് കൈമാറി. തുടര്‍ന്ന് 17ന് രാവിലെ ഭര്‍ത്താവിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സി ഐ യെ നേരില്‍ കണ്ട് പരാതി നല്‍കുകയായിരുന്നു.

Related Articles

Back to top button