ട്രെയിനിൽ 12കാരൻ…ചോദിച്ചപ്പോൾ ഞെട്ടിപ്പോയി….
ട്രെയിനിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്ത് പോകവെയാണ് 12കാരനെ പോലീസ് പുടികൂടിയത്. ചോദിച്ചപ്പോൾ അവൻ പറഞ്ഞത് കേട്ടു ഞെട്ടിപ്പോയി. അവനെ തട്ടിക്കൊണ്ടു പോയവരിൽ നിന്ന് രക്ഷപെട്ടു വന്നതാണെന്ന്. പക്ഷേ പിന്നീട് അവന്റെ കള്ളം പൊളിഞ്ഞു. ഗൃഹപാഠം ചെയ്യാതിരുന്നത് പിടിക്കപ്പെടാതിരിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി ആറാം ക്ലാസുകാരൻ എത്തിയത്. മദ്ധ്യപ്രദേശിലെ ഛിന്ദ് വാര ജില്ലയിലുള്ള ജുന്നാർദിയോ മേഖലയിലാണ് സംഭവം. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു കുട്ടി. ട്രെയിനിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്ത് പോകവെയാണ് 12കാരനെ പോലീസ് പിടികൂടിയത്. ചീത്ത പറയുമോയെന്ന് പേടിച്ചുപോയ കുട്ടി പിന്നീട് നുണകളുടെ കൊട്ടാരം തീർക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് വരികയാണെന്ന് റെയിൽവേ പോലീസിനോട് കുട്ടി പറഞ്ഞു. സ്‌കൂളിലെ ടോയ്‌ലെറ്റിൽ പോയപ്പോൾ അവിടേക്ക് രണ്ട് അജ്ഞാതർ കയറി വന്ന് പിടിച്ചുകൊണ്ടുപോയെന്നായിരുന്നു മൊഴി. റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചതിന് ശേഷം മറ്റൊരിടത്തേക്ക് കടത്തുന്നതിനെക്കുറിച്ച് സംഘം ചർച്ച ചെയ്യുകയായിരുന്നു. അതിനിടെ തക്കം നോക്കി അവരുടെ കൈകളിൽ നിന്ന് കുതറി ഓടി പ്ലാറ്റ്‌ഫോമിൽ കിടന്നിരുന്ന മെമു ട്രെയിനിൽ കയറി രക്ഷപ്പെട്ടെന്നായിരുന്നു കഥ. ട്രെയിനിൽ കയറി ജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്ന ആറാം ക്ലാസുകാരനെ സഹയാത്രികനായ അയൽവാസി തിരിച്ചറിയുകയായിരുന്നു. ഇയാൾ ഉടൻ തന്നെ കുട്ടിയുടെ പിതാവിനെ വിളിച്ച് വിവരമറിയിച്ചു. ശേഷം റെയിൽവേ പോലീസ് എത്തി കുട്ടിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ആദ്യം തട്ടിക്കൊണ്ടുപോകൽ കഥ പറഞ്ഞുവെങ്കിലും പോലീസിന് വിശ്വാസയോഗ്യമായി തോന്നിയില്ല. ഇതിന് ശേഷം രണ്ടാമതും ചോദ്യം ചെയ്തപ്പോൾ താൻ നുണ പറഞ്ഞതാണെന്ന് കുട്ടി സമ്മതിച്ചു. ഹോംവർക്ക് ചെയ്യാതിരുന്നതിനാൽ ടീച്ചറിൽ നിന്ന് രക്ഷപ്പെടാനാണ് നാടകം കളിച്ചതെന്നും ആറാം ക്ലാസുകാരൻ വ്യക്തമാക്കി.