ട്രെയിനിൽ രഹസ്യ അറയിൽ 13.5 കിലോ കഞ്ചാവ്……പാറശ്ശാല റെയിൽവേ പോലീസ് പിടികൂടി….
പാറശ്ശാല: ട്രെയിനിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയിൽവേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയി ൽനിന്ന് നാഗർകോവിലി ലേയ്ക്ക് പോകുകയായി രുന്ന പാസഞ്ചറിന്റെ ശുചിമുറിയിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ശുചിമുറിക്കുള്ളിലെ പ്ലൈവുഡ് ഇളക്കിമാറ്റി, അതിനുള്ളിൽ കഞ്ചാവ് അടുക്കിയ ശേഷം സ്ക്രൂ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു. സ്ക്രൂ പൂർണ്ണമായും ഉറപ്പിക്കാത്ത തിനാൽ പ്ലൈവുഡ് ഇളകിയത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പോലീസ് നടത്തിയ പരിശോധന യിലാണ് 16 പൊതികളിലാ യി 13.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കഞ്ചാവ് രണ്ടുമാസത്തിലധികം പഴക്കമുള്ളതാണെന്നും പായ്ക്കറ്റുകൾ എലി കടിച്ച നിലയിലാണ് കണ്ടെത്തിയ തെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.