ട്രെയിനിൽ യാത്രക്കാർ തമ്മിലടിച്ചു. കായംകുളത്തിനും അമ്പലപ്പുഴക്കും ഇടയിൽ.
കൊച്ചുവേളി മൈസൂർ ട്രെയ്നിൽ യാത്രക്കാർ തമ്മിലടിച്ചു. സ്ത്രീ യാത്രക്കാർ ഉൾപ്പടെ ഭയന്ന് വിരണ്ടു. തിങ്കളാഴ്ച രാത്രി കായംകുളത്തിനും അമ്പലപ്പുഴക്കും ഇടയിൽ ഏറ്റവും പിന്നിലെ ജനറൽ കോച്ചിലായിരുന്നു സംഭവം. യാത്രക്കാർ വിവരമറിയിച്ചതനുസരിച്ചെത്തിയ പൊലീസ് സംഘത്തെ കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ സ്റ്റേഷനിലെത്തുമ്പോൾ ആർ പി എഫിന് കൈമാറുമെന്നും പൊലീസ് പറഞ്ഞു. ട്രെയ്നുകളിൽ സുരക്ഷ പരിശോധന കർശനമാക്കണമെന്നും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും യാത്രക്കാരുടെ സംഘടന ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.