ട്രെയിനില്‍ കയറും ബാഗ്എടുക്കും സ്ഥലം വിടും കള്ളനെകയ്യോടെ പൊക്കി ആര്‍പിഎഫ്…പിടിയിലായത് കൊടുംക്രിമിനല്‍ …

തിരുവനന്തപുരം: ട്രെയിനില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് പിടിയിലായത്. നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൊടുംക്രിമിനലായ ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്.

കാപ്പ കേസ് പ്രതിയായ ഇയാളെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മോഷ്ടിച്ച ബാഗുമായി പിടികൂടിയത്. ആര്‍പിഎഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബാഗില്‍ നിന്ന് ലാപ്ടോപ്പും മൊബൈലും മൂന്ന് എടിഎം കാര്‍ഡ‍ുകളും പൊലീസ് കണ്ടെടുത്തു. ഇയാള്‍ നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button