ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ 17കാരന്‍ മരിച്ചു…

ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ആന്റണി ജോസ് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമാണ് ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button