ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം..രക്ഷപെടാൻ ശ്രമിച്ച മൂന്ന് പേർക്ക് ദാരുണാന്ത്യം…
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതിനിടെത്തുടർന്ന് ട്രാക്കിലേക്ക് എടുത്തുചാടി രക്ഷപെടാൻ ശ്രമിച്ച മൂന്ന് യാത്രക്കാർ ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു.ജാർഖണ്ഡിലെ കുമാന്ദി റെയിൽവേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.സസാറാം-റാഞ്ചി ഇന്റർസിറ്റി എക്സ്പ്രസിന് തീപിടിച്ചെന്നായിരുന്നു യാത്രക്കാർക്കിടിയിൽ പ്രചരിച്ചത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.ഇതിനിടയിലാണ് മൂന്ന് യാത്രക്കാർ ട്രാക്കിലേക്ക് ചാടിയത്. തൊട്ടടുത്ത ട്രാക്കിലൂടെ എത്തിയ ഗുഡ്‌സ് ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു.
എന്നാൽ .യഥാർഥത്തിൽ ട്രെയിനിന് തീപിടിച്ചിരുന്നില്ല.അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി യാത്രക്കാർ ഇത്തരത്തിൽ ട്രെയിനിൽ നിന്ന് ചാടി പാളം മുറിച്ചുകടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.