ട്രെയിനിനു മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം… അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്…

ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്.നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിയപ്പോളായിരുന്നു ഇടപ്പള്ളി സ്വദേശി ആന്റണി ജോസിന് ഷോക്കേറ്റത്.സംഭവ സമയത്ത് ആന്റണിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ട്രെയിനിനു മുകളിൽ കയറിയത് ആന്റണി ജോസ് മാത്രമായിരുന്നു. ഷോക്കേറ്റ് ആന്റണി ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ആന്റണിയ്ക്ക് 85%ത്തിന് മുകളില്‍ പൊള്ളലേറ്റിരുന്നു. അപകടം സംഭവിച്ച ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും മരിക്കുകയായിരുന്നു.

Related Articles

Back to top button