ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു..ലോക്കോ പൈലറ്റിനെതിരെ കേസ്….
പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു.കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപമാണ് അപകടം നടന്നത് .ഇന്നലെ അർധരാത്രിയോടെയാണ് സംഭവം .ആന ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം–ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു.അപടകത്തെ തുടര്‍ന്ന് വനം വുകപ്പ് അധികൃതര്‍ എത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു. 2.15ഓടെയാണ് ആന ചരിഞ്ഞത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
സംഭവത്തില്‍ ലോക്കോപൈലറ്റിനെതിരെ കേസെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഈ മേഖലയില്‍ ട്രെയിന്‍ വേഗ പരിധി ലോക്കോപൈലറ്റുമാര്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് വനം വകുപ്പ് ആരോപിച്ചു.