ട്രാൻസ്‌ഫോർമറിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്….ക്രെയിൻ എത്തിച്ച് സാഹസികമായി രക്ഷപ്പെടുത്തി….

മലപ്പുറത്ത് ട്രാൻസ്‌ഫോർമറിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കോട്ടപ്പടി വലിയവരമ്പിലെ കെഎസ്ഇബി ട്രാൻസ്‌ഫോർമറിന് മുകളിലാണ് പെരുമ്പാമ്പ് കയറിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വലിയവരമ്പ് ബൈപ്പാസിലെ ട്രാൻസ്‌ഫോർമറിന് മുകളിലാണ് ഉച്ചയോടെ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്.ബൈപ്പാസിന് സമീപം ഒഴിഞ്ഞ പാടമാണ്. ഇവിടെ മഴ പെയ്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. ഒഴുകിയെത്തിയ മഴയിൽ പാമ്പ് ജനവാസ മേഖലയിലെത്തിയതെന്ന് കരുതുന്നു. പാമ്പ് ട്രാൻസ്‌ഫോർമറിന് മുകളിലായതിനാൽ നാട്ടുകാർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇതോടെയാണ് കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് പാമ്പുപിടുത്ത വിദഗ്ധരെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

Related Articles

Back to top button