ട്രാക്കിൽ അറ്റകുറ്റപ്പണി… വിവിധ ട്രെയിനുകൾ റദ്ദാക്കി….

പാലക്കാട്: റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിൽ ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. അറ്റകുറ്റപ്പണികളോടനുബന്ധിച്ച് ചില ട്രെയിനുകൾ റദ്ദാക്കി. എന്നാൽ ചില ട്രെയിനുകൾ പതിവ് സമയത്തിലും വൈകി സർവീസ് നടത്തും. ഇന്ന് മുതൽ മാർച്ച് 25 വരെ മാറ്റമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.

പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ

ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 എന്നീ തിയതികളിലാണ് റദ്ദാക്കിയിരിക്കുന്നത്

കോഴിക്കോട്- ഷൊർണൂർ എക്‌സ്പ്രസ്- 10,17,24 എന്നീ തിയതികളിലാണ് റദ്ദാക്കിയിരിക്കുന്നത്

നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 എന്നീ തിയതികളിലാണ് റദ്ദാക്കിയിട്ടുള്ളത്.

ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 എന്നീ തിയതികളിൽ റദ്ദാക്കി.

Related Articles

Back to top button