ട്രയല്‍ റണ്ണില്‍ നേട്ടം കൊയ്ത് വിഴിഞ്ഞം….ഓട്ടോമാറ്റിക് തുറമുഖം ആയതിനാല്‍ വേഗത്തില്‍ ചരക്ക് ഇറക്കാനും കയറ്റാനുമാകും…

തിരുവനന്തപുരം: ഔദ്യോഗിക ഉദ്ഘാടനം വൈകുമ്പാഴും വിഴിഞ്ഞം പൂര്‍ണ്ണ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് രണ്ടു കപ്പലുകള്‍ ബര്‍ത്തിലെത്തി. ഏഴു കപ്പലുകള്‍ കൂടി ഉടനെത്തും. വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ലോകം തിരിച്ചറിഞ്ഞതിന് തെളിവാണ് ഇത്. അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള അതിവേഗ പ്രവര്‍ത്തനമാണ് നടക്കുന്നത്. റോഡ് കണക്ടിവിറ്റിയില്‍ വ്യക്തത വന്നാല്‍ ഉടന്‍ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. വിഴിഞ്ഞത്ത് ഒരേസമയം രണ്ട് മദര്‍ഷിപ്പുകള്‍ക്ക് ബെര്‍ത്ത് ചെയ്യാന്‍ സൗകര്യമുണ്ടെന്നത് നേട്ടമായി. രണ്ട് കപ്പലുകളുടെ വരവ് ലോകത്തിന് നല്‍കുന്നത് ഈ സന്ദേശമാണ്. ഒക്ടോബര്‍ അവസാനത്തോടെയാവും തുറമുഖത്തിന്റെ കമ്മിഷനിങ് നടത്തുക എന്നാണ് സൂചന.

Related Articles

Back to top button