ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം.. മൂന്ന് പേർക്ക് ദാരുണാന്ത്യം…
കാർ, മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് യുവാക്കളാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നാലാമന് ഗുരുതര പരിക്കുകളുണ്ട്. ഇയാളെ പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.ഇന്നലെ അർദ്ധരാത്രിക്ക് ശേഷം ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ മധുരാപൂരിലാണ് അപകടം സംഭവിച്ചത്.