ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച അപകടം..ബൈക്ക് യാത്രികനായ ഒരാൾ കൂടി മരിച്ചു..ഒരാള്‍ ഗുരുതരാവസ്തയില്‍…

ആറാട്ടു കുഴിയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾ കൂടി മരിച്ചു.ഒരാള്‍ ഗുരുതരാവസ്തയില്‍. വെള്ളറട നിന്നും കടുക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും എതിര്‍ ദിശയില്‍ നിന്നും വരുകയായിരുന്ന ബൈക്കും കൂട്ടിമുട്ടിയാണ് രണ്ട്‌പേര്‍ മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരേയും ഗുരുതര പരിക്കുകളോടെ കാരക്കോണം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചുവെങ്കിലും ചെറുകര വിളാകത്ത് വീട്ടില്‍ ശ്രീജയുടെ മകന്‍ സുധീഷ് (28) ആദ്യം മരണപ്പെട്ടു.പിന്നാലെ കരിമരം കോളനിയില്‍ അനന്തു (30) ആണ് മരണപ്പെട്ടത്.
ആറാട്ടുകുഴി സ്വദേശി ജഗന്‍ദേവ് (35)ഗുരുതര പരുക്കുകളുടെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Related Articles

Back to top button