ടോയ്‌ലെറ്റിൽ മൊബൈൽ ഫോൺ കൊണ്ടു പോകാറുണ്ടോ?

ഇന്ന് ടോയ്‌ലെറ്റില്‍ ഇരിക്കുമ്പോള്‍ മൊബൈലും ടാബ്ലറ്റുകളുമൊക്കെ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയും വാര്‍ത്തകളുമൊക്കെ വായിക്കാന്‍ അര മണിക്കൂറില്‍ കൂടുതല്‍ ടോയ്‌ലെറ്റില്‍ ഇരിക്കുന്നവരുമുണ്ട്. എങ്കില്‍ ഓര്‍ക്കുക അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്.

അറിയാമോ രോഗങ്ങള്‍ പരത്തുന്ന കീടാണുക്കള്‍ അധികമായി ഉള്ള സ്ഥലമാണ് ബാത്ത് റൂമും ടോയ്‌ലെറ്റും. ഫോണ്‍ ടോയ്ലറ്റില്‍ കൊണ്ടു പോകും വഴി രോഗാണുക്കള്‍ ഫോണിലേക്ക് കയറുകയാണ് ചെയ്യുന്നത്. ടോയ്‌ലെറ്റ് വാതില്‍, ലോക്ക്, ടാപ്പ്, ഫ്‌ലഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയ ഇടങ്ങളില്‍ എല്ലാം ബാക്ടീരിയ ഉണ്ട്. എന്നാല്‍ സോപ്പിട്ട് കൈ കഴുകിയാല്‍ പോലും ഈ ബാക്ടീരിയ നശിക്കില്ല എന്നറിയുക. ടോയ്‌ലെറ്റ് ഒരു പ്രാവിശ്യം ഉപയോഗിച്ചാല്‍ അതിന്റെ എഫക്ട് ആറടി ദൂരം വരെ ഉണ്ടാകും.

ഇ-കോളി, സാല്‍മൊണല്ല, ഷിഗെല്ല, മെഴ്‌സ, സ്‌ട്രെപ്‌ടോകോകസ് തുടങ്ങിയ ബാക്ടീരിയകള്‍ കാരണം ഹെപറ്റൈറ്റിസ് എ, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ കണ്ടു തുടങ്ങും. ബാത്ത് റൂമിലെ തറയിലും, ഫ്‌ലഷിന്റെ മുകളിലും, വാഷ് ബേസിന്റെ മുകളിലുമൊക്കെയാണ് സാധാരണ ഫോണുകള്‍ വയ്ക്കുക. ഇവിടെയെല്ലാം ബാക്ടീരിയ സാന്നിധ്യം വളരെ കൂടുതലാണ്. അങ്ങനെ ചെയ്യുന്ന നാലില്‍ ഒരാള്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടി പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പബ്ലിക് ടോയ്‌ലെറ്റില്‍ ഫോണ്‍ വയ്ക്കുന്നതിന് ഹോള്‍ഡര്‍ ഉണ്ടാകും, നല്ല ഒന്നാന്തരം ബാക്ടീരിയ വാഹകരാണ് ആ ഹോള്‍ഡറുകള്‍ എന്നത് തീര്‍ച്ചയായും ശ്രദ്ധിക്കുക.

Related Articles

Back to top button