ടൈറ്റാന്‍ വേണ്ടിയുള്ള അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്…. പ്രതീക്ഷകൾക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…..
ടൈറ്റാനിക്കിനെ കാണാന്‍ പോയി കാണാതായ ടൈറ്റാന്‍ വേണ്ടിയുള്ള അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ സമുദ്രനിരപ്പില്‍ നിന്ന് 3800 മീറ്റര്‍ താഴ്ചയിലാണ് 1912ല്‍ തകര്‍ന്ന ടൈറ്റാനികിന്റെ അവശിഷ്ടങ്ങളുള്ളത്. ഇത് കാണാനാണ് മുങ്ങിക്കപ്പലില്‍ സഞ്ചാരികളെ കൊണ്ടുപോകാറുള്ളത്. രണ്ട് കോടി രൂപയോളമാണ് (2,50,000 ഡോളര്‍) ടൈറ്റാനിക് സന്ദര്‍ശനം ഉള്‍പ്പെടെയുള്ള എട്ട് ദിവസത്തെ സമുദ്ര സഞ്ചാരത്തിന് ഒരാളില്‍ നിന്ന് ഈടാക്കുന്നത്.അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന് അന്തര്‍വാഹിനിയ്ക്കായുള്ള തെരച്ചിലിനിടെ സമുദ്രത്തിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന് സമീപം ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ റിമോട്ട്ലി ഓപ്പറേറ്റഡ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ (റോവ്) ആണ് അവശിഷ്ടം കണ്ടെത്തിയത്. ടൈറ്റാന്റെ ലാന്‍ഡിങ് ഫ്രെയിം അടക്കമുളള അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഫ്രഞ്ച് നേവിയുടെ ഡീപ്പ് സീ റോബോട്ട് ടൈറ്റാന്‍ അടുത്തെത്തിയതായും സൂചന. എന്നാല്‍, ഇത് കാണാതായ അന്തര്‍വാഹിനിയുടേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.ഫ്രഞ്ച് നേവിയുടെ ഡീപ്പ് സീ റോബോട്ട് ടൈറ്റാന്‍ അടുത്തെത്തിയതായും സൂചന. ടൈറ്റാൻ്റെ ഉള്ളിലെ ഓക്സിജൻ ലഭ്യത 96 മണിക്കൂർ മാത്രമാണെന്നിരിക്കെ അന്തർവാഹിനിക്കുള്ളിൽ കുടുങ്ങിപ്പോയ മനുഷ്യരെ ജീവനോടെ പുറത്ത് എത്തിക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണെന്നാണ് രക്ഷാപ്രവർത്തക സംഘം പങ്കുവയ്ക്കുന്ന വിവരം. അവശിഷ്ടങ്ങൾ കണ്ടെത്തിയത് കൊണ്ട് തന്നെ കടലിൽ വെച്ച് ടൈറ്റാൻ തകർന്നിട്ടുണ്ടാകുമോ എന്ന സംശയവും ഗവേഷകർക്കുണ്ട്. ബ്രിട്ടീഷ് സമയം രാത്രി 8 മണിയോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാമെന്നാണ് രക്ഷാസംഘം അറിയിച്ചിട്ടുള്ളത്.