ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ നേട്ടവുമായി ഇംഗ്ലണ്ട്…

ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലണ്ട് ടീമിന് ചരിത്രനേട്ടം. ഇതാദ്യമായി ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ 4.2 ഓവറിൽ ഒരു ടീം 50 റൺസ് പിന്നിടുന്നത്. ഇം​ഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം മത്സരത്തിലാണ് അപൂർവ്വ നേട്ടം. റെക്കോർഡ് നേട്ടത്തിലെത്തിയപ്പോൾ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. സാക്ക് ക്രൗളിയെയാണ് ആദ്യ ഓവറിൽ തന്നെ ഇം​ഗ്ലണ്ടിന് നഷ്ടമായത്.

റൺസൊന്നും എടുക്കാതെയാണ് സാക്ക് ക്രൗളി പുറത്തായത്. അൻസാരി ജോസഫിനാണ് ആദ്യ വിക്കറ്റ്. പിന്നാലെ ബെൻ ഡക്കറ്റും ഒലി പോപ്പും ചേർന്നാണ് റെക്കോർഡിലേക്കെത്തിയത്. വേ​ഗത്തിൽ 50 റൺസ് നേടിയ ടീമെന്ന സ്വന്തം പേരിലുള്ള റെക്കോർഡാണ് ഇംഗ്ലണ്ട് തകർത്തത്. 1994ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 4.3 ഓവറിൽ ഇം​ഗ്ലീഷ് ടീം 50 റൺസിലെത്തിയിരുന്നു.

Related Articles

Back to top button