ടെ​സ്റ്റി​നാ​യി പോയ വണ്ടികൾ തിരിച്ചെത്തിയില്ല; അ​ട​വി-ഗ​വി ടൂ​ർ പാ​ക്കേ​ജിന് തിരിച്ചടി

കോ​ന്നി: ട്രാ​വ​ല​ർ വാ​ൻ ടെ​സ്റ്റി​ങി​നാ​യി കൊ​ണ്ടു​പോ​യി​ട്ട് തി​രി​കെ ല​ഭി​ക്കാ​ത്ത​ത് അ​ട​വി – ഗ​വി ടൂ​ർ പാ​ക്കേ​ജി​നെ ബാ​ധി​ക്കു​ന്നു. വ​നം വ​കു​പ്പി​ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന ടൂ​ർ പാ​ക്കേ​ജി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ര​ണ്ട് ട്രാ​വ​ല​റു​ക​ൾ ആ​ണ് തിരികെ കിട്ടാനുള്ളത്.

എ​ട്ട് മാ​സ​ത്തി​ലേ​റെ​യാ​യി റീ ​ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഒ​രു വാ​ഹ​നം കോ​ന്നി ഇ​ക്കോ​ടൂ​റി​സം സെ​ന്റ​റി​ൽ നി​ന്നും മാ​റ്റി​യി​ട്ട്. ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കോ​ന്നി ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ലെ ഗ​വി പാ​ക്കേ​ജി​ന് ബ​ദ​ലാ​യി ന​ട​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​ര യാ​ത്ര​ക​ളും പ​ദ്ധ​തി​യെ ബാധിക്കുന്നതായി ആ​ക്ഷേ​പ​മു​ണ്ട്.

ചീ​ഫ് എ​ൻ​ജി​നീ​യ​ർ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ തീ​ർ​ക്കാ​നെടുക്കുന്ന കാലതാമസമാണ് റീ ​ടെ​സ്റ്റ് വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം ഇ​തി​നാ​യി ചെ​ല​വാ​കും എ​ന്നാ​ണ് കണക്കുകൂട്ടൽ. നി​ല​വി​ൽ ടൂ​ർ പാ​ക്കേ​ജി​നാ​യി ഉ​പ​യോ​ഗി​ക്കു വാ​ഹ​ന​ത്തിന് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ മ​റ്റൊ​രു വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. റീ ​ടെ​സ്റ്റ് ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ് വൈ​കാ​തെ വാ​ഹ​നം എ​ത്തു​മെ​ന്നാ​ണ്​ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ്രതീക്ഷ.

Related Articles

Back to top button