ടെയ്‍ലറിങ് ഷോപ്പില്‍ നിന്ന് വൻ തീപ്പിടുത്തം,രണ്ട് കുട്ടികള്‍ അടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം…
ടെയ്‍ലറിങ് ഷോപ്പില്‍ നിന്ന് തീ പടർന്ന് ഏഴ് പേർക്ക് ദാരുണാന്ത്യം .മരിച്ചവരിൽ രണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു .ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വൻ അപകടം സംഭവിച്ചത് .മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം . കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ടെയ്‍ലറിങ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍ മരിച്ചത് പുക ശ്വസിച്ചെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല നിലവില്‍ സ്ഥലത്ത് തീ അണച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.