ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം..മരിച്ചവരുടെ എണ്ണം പതിനാലായി…
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ടെമ്പോ ട്രാവലർ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി.ഋഷികേശ് -ബദരീനാഥ് ഹൈവേയിൽ അളകാനന്ദ നദിക്ക് സമീപമാണ് അപകടം നടന്നത്. 23 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാവലർ റോഡിൽ നിന്ന് തെന്നിമാറി 250 മീറ്ററോളം താഴേക്ക് അളകനന്ദ നദിയുടെ തീരത്തേക്ക് പതിക്കുകയായിരുന്നു.പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.