ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി.. 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം..നിരവധിപേർക്ക് പരുക്ക്…

ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 6 തീർത്ഥാടകർ മരിച്ചു. ബസില്‍ 20 പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മരിച്ചവരിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു.തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയില്‍ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്ദൂര്‍പേട്ടയ്ക്ക് സമീപമാണ് അപകടം നടന്നത്.തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. . തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related Articles

Back to top button