ടൂറിസ്റ്റ് ബസിന് പിറകിൽ കാറിടിച്ച് അപകടം..യുവാവിന് ദാരുണാന്ത്യം…
മുക്കത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം . എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്.മുക്കം മാങ്ങാപൊയിലിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പാതയോരത്ത് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ കാറിടിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന ഫഹദ് സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
അപകടസമയത്ത് യുവാവ് മാത്രമാണു വാഹനത്തിലുണ്ടായിരുന്നത്. രാത്രി പെയ്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തിനു പിന്നാലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല