ടി20 ലോകകപ്പ്..രക്ഷകനായി കോലി.. ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം…
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സുയര്‍ത്തി.ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി. 59 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം കോഹ്‌ലി 76 റണ്‍സുമായി മിന്നും പ്രകടനം കാഴ്ചവച്ചു.
തുടക്കത്തില്‍ തന്നെ ബിഗ് വിക്കറ്റുകള്‍ വീഴ്ത്തിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങളുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു വിരാട് കോലി, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങള്‍.. ഒരു സിക്‌സും നാല് ഫോറും അടക്കം 16 ബോളില്‍ നിന്ന് 27 റണ്‍സെടുത്ത് കോലിക്ക് മികച്ച പിന്തുണ നല്‍കാന്‍ ദുബെക്കായി. നാല് സിക്‌സും ഒരു ഫോറും ചേര്‍ത്ത് 31 ബോളില്‍ നിന്ന് 47 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇന്ത്യന്‍ നിരയില്‍ ബാറ്റിങ് മികവ് കാട്ടിയ താരമായി.