ടി20 ലോകകപ്പ്..ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു..ടീമില്‍ സഞ്ജു സാംസണും..ഇത്തവണ ക്യാപ്റ്റൻ….

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു .രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് ഐപിഎലിലെ തകർപ്പൻ ഫോമാണ് തുണയായത്. രോഹിത് ശർമ് നായകനായ ടീമിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.സഞ്ജുവും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍. യശസ്വി ജയ്സ്വാൾ, ശിവം ദുബെ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവരും ടീമിൽ ഇടം നേടി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസർമാർ.ശ്രീശാന്തിനു ശേഷം ലോകകപ്പ് ടീമിൽ ഇടം നേടുന്ന മലയാളി താരമാണ് സഞ്ജു .

Related Articles

Back to top button