ടി 20 വനിത ലോക കപ്പ്..മലയാളി താരം സജനയുടെ ബൗണ്ടറിയിലൂടെ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍…

വനിതകളുടെ ട്വന്റി ട്വന്റി ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ ജയം. പാകിസ്താനെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു. മലയാളി താരം സജ്‌ന സജീവന്റെ ബൗണ്ടറിയോടെയായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീം രണ്ടാം പോരാട്ടത്തില്‍ പാകിസ്ഥാനെ 6 വിക്കറ്റിനു തകര്‍ത്തെറിയുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 7 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

Related Articles

Back to top button