ടി പി വധക്കേസ്..പ്രതികൾക്ക് പരോൾ നൽകിയത് ഗൗരവതരമെന്ന് കെ കെ രമ..ആശങ്ക…
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കെ കെ രമ.10 പ്രതികൾക്കും ഒരുമിച്ച് പരോൾ അനുവദിച്ചത് ഗൗരവതരമെന്ന് കെ കെ രമ പറഞ്ഞു.ഇതിനുള്ള സാഹചര്യം എന്താണെന്ന് അന്വേഷിക്കണം.ആശങ്ക ഉണ്ടെന്നും രമ പറഞ്ഞു.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനി ഒഴികെയുള്ള 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതോടെയാണ് നടപടി.