ടി എന്‍ പ്രതാപൻ ആര്‍എസ്എസ് ഏജന്റ്..പുറത്താക്കണമെന്ന ആവശ്യം..പോസ്റ്റര്‍ യുദ്ധം തുടരുന്നു….
കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ ടിഎൻ പ്രതാപനെതിരെ തൃശൂർ ഡിസിസി ഓഫീസിന് മുന്നിലും പ്രസ് ക്ലബ് റോഡിലും പോസ്റ്റർ.തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം . പ്രതാപൻ ആർഎസ്എസ് ഏജന്റാണെന്നും കോൺഗ്രസിന്റെ ശാപമെന്നും പോസ്റ്ററിൽ ഉന്നയിക്കുന്നു. തോല്‍വിയില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ സിറ്റിംഗ് നടത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്.
കോൺഗ്രസിനെ നശിപ്പിച്ചതിൽ ഒന്നാം പ്രതി പ്രതാപനാണെന്ന് പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നുണ്ട്. ‘തൃശൂർ ജില്ലയിൽ കോൺഗ്രസിനെ നശിപ്പിച്ച ടിഎൻ പ്രതാപനെയും എംപി വിൻസെന്റിനേയും അനിൽ അക്കരയെയും അടിച്ചുപുറത്താക്കുക’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.