ടിപ്ര മോത എന്‍ഡിഎയിലേക്ക്..

ത്രിപുരയിലെ പ്രധാനപ്രതിപക്ഷ കക്ഷിയായ ടിപ്ര മോത ഇനി എന്‍ഡിഎയ്‌ക്കൊപ്പം ചേരും. അടുത്ത ദിവസം തന്നെ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നാണ് വിവരം. ത്രിപുരയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രവുമായി സംസ്ഥാന സര്‍ക്കാരും ടിപ്ര മോതയും ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് മോത എന്‍ഡിഎയുടെ ഭാഗമാകുന്നത്.

60 അംഗ നിയമസഭയില്‍ ടിപ്ര മോതയ്ക്ക് 13 എംഎല്‍എമാരുണ്ടെന്നും രണ്ട് സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം. അതേസമയം ടിപ്ര മോത മന്ത്രിമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് തീയതി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ റജിബ് ഭട്ടാചാര്യ പറഞ്ഞു.

Related Articles

Back to top button