ടിപി വധക്കേസ്…ഹൈക്കോടതി വിധിക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും…
ടിപി കേസിൽ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ കെ സി രാമചന്ദ്രൻ, മനോജ് എന്നിവർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പി.കെ കുഞ്ഞനന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ കേസിൽ മറ്റു പ്രതികൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ, കെ.കെ രമയടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.