ടിപി ചന്ദ്രശേഖരന്‍ വധക്കേസ്..പ്രതികൾക്ക് പരോൾ…

ടിപി ചന്ദ്രശേഖരന്‍ വധകേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് പ്രതികൾക്ക് വീണ്ടും പരോൾ പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. ഇതിന് പുറമെ പരോളുകൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ പ്രതികൾക്ക് പരോൾ അനുവദിച്ചത്.

Related Articles

Back to top button