ഞാൻ RSS അംഗം..സംഘടനയിലേക്ക് തിരിച്ചുപോകാൻ തയാറാണെന്ന് ഹൈക്കോടതി ജഡ്ജി…
താൻ ആർഎസ്എസിൽ അംഗമായിരുന്നെന്ന് വെളിപ്പെടുത്തി ഹൈക്കോടതി ജഡ്‌ജി. വിരമിക്കൽ പ്രസംഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘടനയിലേക്ക് തിരികെ പോകാൻ തയാറാണെന്നും കൽക്കത്ത ഹൈക്കോടതി ജഡ്ജി ചിത്തരഞ്ജൻ ദാസ് വ്യക്തമാക്കി. മറ്റുള്ള ജഡ്ജിമാരുടെയും ബാർ അസോസിയേഷൻ അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പ്രസ്താവന.
14 വർഷത്തോളം ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ശേഷമാണ് ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ് വിരമിക്കുന്നത്.താൻ ആർഎസ്എസിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും ചെറുപ്പം തൊട്ട് സംഘടനയോടൊപ്പമായിരുന്നെന്നും ചിത്തരഞ്ജൻ ദാസ് പറഞ്ഞു. 37 വർഷത്തോളം സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു.ഇപ്പോൾ തിരികെ പോകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.