‘ഞാൻ സംസാരിച്ച് കഴിഞ്ഞില്ല’.. മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയി…

കാസർകോട്: സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. ബേഡഡുക്ക സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ നിന്നാണ് ക്ഷുഭിതനായി മുഖ്യമന്ത്രി  ഇറങ്ങിപ്പോയത്. ഉദ്ഘാടന പ്രസംഗം തീരുന്നതിനു മുൻപ് മൊമന്റോ കൈമാറാൻ അനൗൺസ്മെന്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ‘ഞാൻ സംസാരിച്ച് കഴിഞ്ഞില്ല. അയാൾക്ക് ചെവിടും കേക്കില്ലാന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ല’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ട് ഇറങ്ങിയത്.

Related Articles

Back to top button