ഞാൻ കുറച്ചു തുണി എടുക്കാൻ വന്നതാ…
പാലക്കാട്: കൂറ്റനാട് എടപ്പാൾ റോഡിലെ തുണിക്കടയിൽ ഒരു കസ്റ്റമർ വന്നു. പുള്ളി നേരെ തുണി തിരയനും തുടങ്ങി. പക്ഷെ അത് ഒരു പാമ്പയിരുന്നു . തുണികൾ അടുക്കി വെച്ച ഷെൽഫിനിടയിൽ നിന്ന് തല നീട്ടി നോക്കുന്നു. പാമ്പിന്റെ തല കണ്ടതും കടയുടമ പുറത്തേക്കോടി നാട്ടുകാരോട് കാര്യം പറഞ്ഞു. കൂട്ടത്തിലാരോ പാമ്പുപിടുത്തക്കാരൻ ബൈജു വിളിച്ചു.
അൽപസമയത്തിനകം സർവ സന്നാഹങ്ങളുമായി ബൈജു എത്തി. മൂർഖൻ ആണെന്ന് കൂടി നിന്നവർ കട്ടായം പറഞ്ഞു. ബൈജു അകലെ നിന്നും അടുത്തു നിന്നും തുണിക്കടയിലെ ‘കസ്റ്റമറെ’ നിരീക്ഷിച്ചു. ആള് മൂർഖനുമല്ല, അണലിയുമല്ല. നമ്മുടെ സ്വന്തം മഞ്ഞ ചേരയെന്ന് ബൈജു ഉറപ്പിച്ചു. പിന്നെ പണി തുടങ്ങി, നിമിഷങ്ങൾക്കകം തുണി സെലക്ട് ചെയ്യൻ എത്തിയ ചേര ബൈജുവിന്റെ കയ്യിൽ.