ഞാൻ കിടക്കുകയായിരുന്നു… അയാള്‍ എന്റെ കാല് തടവാന്‍ തുടങ്ങി….
സ്റ്റാര്‍ മാജിക്കിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷൻ പാരമ്പരകളിലും സജീവമായ അനുമോൾ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. ഈ പരിപാടിയുടെ പ്രമോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവമാണ് അനു പങ്കുവയ്ക്കുന്നത്. ‘ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ കിടക്കുകയായിരുന്നു. ഒരാള്‍ വന്നിരുന്നു. അയാള്‍ എന്റെ കാല് തടവാന്‍ തുടങ്ങി. ഞാന്‍ ചാടിയെഴുന്നേറ്റ് ഒറ്റച്ചവിട്ട് കൊടുത്തു. അതേസമയം, ഒരാള്‍ പോലും പ്രതികരിക്കാന്‍ വന്നില്ല’- അനു പറയുന്നു