‘ഞാൻ ഇപ്പോഴും വിവാഹിതൻ’..ഐശ്വര്യ റായിയുമായുള്ള വിവാഹമോചന വാർത്ത..പ്രതികരണവുമായി അഭിഷേക്…
ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഏതാനും നാളുകളായി ബോളിവുഡ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ എല്ലാ അഭ്യൂഹങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് അഭിഷേക് ബച്ചൻ.ഐശ്വര്യയും താനും ഇപ്പോഴും വിവാഹിതരാണെന്നും സ്റ്റോറികൾക്ക് വേണ്ടി ഓരോന്ന് ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് ബച്ചൻ പറയുന്നൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്.ബോളിവുഡ് യുകെ മീഡിയയുമായി സംസാരിക്കവെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. അത് തീർത്തും സങ്കടകരമാണ്. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങൾക്ക് കുറച്ച് കഥകൾ ഫയൽ ചെയ്യണം. അതാണ് ആവശ്യം. സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളാണല്ലോ. എന്തായാലും ക്ഷമിക്കുക, ഞാൻ ഇപ്പോഴും വിവാഹിതനാണ്,’ എന്ന് അഭിഷേക് ബച്ചൻ പറഞ്ഞു. ഒപ്പം തന്റെ വിവാഹ മോതിരവും അഭിഷേക് ഉയർത്തിക്കാട്ടി.വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അഭിഷേകിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയത്.



