ജോലി സ്ഥലത്ത് ബോഡി ഷെയ്മിംഗ്..ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി…
ബാങ്ക് ഉദ്യോഗസ്ഥയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജോലി സ്ഥലത്ത് നിന്നും നേരിട്ട മാനസിക പീഡനത്തിനും ബോഡി ഷെയ്മിംഗിനും പിന്നാലെയാണ് 27കാരിയായ ശിവാനി ത്യാഗി ജീവനൊടുക്കിയതെന്നാണ് പരാതി.ആക്‌സിസ് ബാങ്കിൻ്റെ നോയിഡ ശാഖയിൽ റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ശിവാനി ത്യാഗി. ഗാസിയാബാദിലെ വീട്ടിലാണ് ശിവാനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കും മുൻപ് ശിവാനി എഴുതിയ കുറിപ്പ് അവരുടെ മുറിയിൽ നിന്ന് കണ്ടെത്തി. അതിൽ താൻ നേരിട്ട അപമാനം ശിവാനി വിശദീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പേരുകൾ ആ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ആ അഞ്ച് പേർക്കും വധശിക്ഷ നൽകണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.