ജോലിക്ക് പകരം ഭൂമി കോഴക്കേസ്…ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും സമന്‍സ്….

ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന അഴിമതിക്കേസില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും സമന്‍സ് നല്‍കി ഡല്‍ഹിയിലെ കോടതി. ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ഭൂമിഇടപാടുകള്‍ക്ക് പകരം ജോലി നല്‍കിയെന്നാരോപിച്ചുള്ള ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി.

2004-2009 കാലത്ത് ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് മാനദണ്ഡങ്ങളും നിയമന നടപടിക്രമങ്ങളും ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രി ആയിരുന്ന സമയത്ത് റെയില്‍വേ ജോലിക്ക് പകരമായി ഭൂമി ഏറ്റെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്

Related Articles

Back to top button