ജോയിയെ കണ്ടെത്താനായി NDRFന്റെയും നേവിയുടെയും സഹായം തേടി ജില്ലാ കളക്ടർ…
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തിൽ തിരച്ചിലിനായി എൻഡിആർഎഫിന്റെയും നേവിയുടെയും സഹായം തേടി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. നിലവിൽ റോബോട്ടിക് സാങ്കേതി വിദ്യ ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. പ്ലാറ്റ്ഫോമിലെ മാൻ ഹോളിലാണ് റോബോട്ട് ഉപയോഗിച്ച് പരിശോധന നടക്കുന്നത്.
അതേസമയം ജോയിയെ കാണാതായിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു.കോർപറേഷന്റെ താത്കാലിക തൊഴിലാളിയാണ് ജോയ്. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് വലിയ തോതിൽ മാലിന്യങ്ങൾ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.