ജോയിയെക്കാത്ത് അമ്മ..ആക്രി പെറുക്കിയ ജീവിതം മാലിന്യത്തിലൊടുങ്ങാതെ തിരിച്ചെത്തുമെന്ന് പ്രതീക്ഷ…

നെയ്യാറ്റിൻകര:തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയി തിരികെ വരുന്നതും കാത്ത് അമ്മ. മാരായമുട്ടം വടകര മലഞ്ചരിവ് വീട്ടിൽ ജോയിയും അമ്മ മെൽബിയും വീട്ടിൽ നിന്നും മലകയറിയാണ് പ്രധാന പാതയിൽ ജോലിക്കായി എത്തുന്നത്. ജോലിയില്ലാത്തപ്പോൾ ആക്രി പെറുക്കിയാണ് ജോയി നിത്യവൃത്തി കഴിച്ചിരുന്നത്. ചേട്ടൻ്റെ ഭാര്യ ഷീബാറാണി അർബുദ ബാധിതയായി ഒരാഴ്ച മുൽപാണ് മരിച്ചത്. ഒറ്റമുറി ആസ്ബറ്റോസ് ഷീറ്റിട്ട കെട്ടിടത്തിൽ നിന്നും കോൺട്രാക്ട് പണിക്ക് പലരോടുമൊപ്പം ജോയി പോകാറുണ്ടെന്ന് അമ്മ പറയുന്നു.ആമയിഴഞ്ചാൻതോടിൽ മാലിന്യ നീക്കത്തിനിടെ കാണാതായ ജോയി ജീവനോടെ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് അമ്മ.

Related Articles

Back to top button