ജോയിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം കൈമാറി….
വെള്ളറട : ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുകയുടെ (10 ലക്ഷം) ചെക്ക് മന്ത്രി വി.ശിവൻകുട്ടി അമ്മ മേരിക്ക് കൈമാറി. മാരായമുട്ടം വടകരയിലെ ജോയിയുടെ സഹോദരന്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, കളക്ടർ ജെറോമിക് ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എസ്.ബിനു, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, റെജികുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.