ജോയിക്കായുള്ള രക്ഷാദ്വത്യം പുനരാരംഭിച്ചു….
തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലിൽ ഇറങ്ങിയുള്ള തിരച്ചിൽ രാവിലെ ആരംഭിച്ചു .
രാവിലെ ആറരയോടെ തിരച്ചില്‍ ആരംഭിച്ചു . എൻ ഡി ആർ എഫ് സംഘം തൊട്ടിലിറങ്ങി പരിശോധന തുടങ്ങി . മാലിന്യം നീക്കലാണ് ആദ്യഘട്ടമെന്ന് എൻ ഡി ആർ എഫ് കമാൻഡർ.
അർധരാത്രി 12ന് ശേഷമാണ് എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയത്. മറ്റൊരു റോബോട്ടിനെ കൂടെ ജെൻ റോബോട്ടിക്സ് ടീം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച് അഴുക്കുചാലിലെ ദൃശ്യങ്ങൾ അടക്കം ലഭ്യമാക്കുന്ന ഡ്രാക്കോ റോബോട്ടിനെയാണ് എത്തിച്ചിട്ടുള്ളത്. റിഫൈനറി ടാങ്കുകൾ വൃത്തിയാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ളതാണ് ഡ്രാക്കോ.