ജേഷ്ഠന്‍റെ ഭാര്യയുമായി രഹസ്യബന്ധം..പിന്നാലെ തർക്കം..യുവതിയെ കുത്തിക്കൊന്നു….

യുവതിയെ ഭർത്താവിന്‍റെ സഹോദരൻ കുത്തിക്കൊന്നു. ദില്ലി കാപസ്ഹരേയിലാണ് സംഭവം. അംബുജ് യാദവിന്റെ ഭാര്യയായ 28 കാരി റിത യാദവിനെയാണ് കൊലപ്പെടുത്തിയത്. ഭർത്താവിന്‍റെ സഹോദരനായ ശിവം യാദവ്(32) ആണ് യുവതിയെ കൊലപ്പെടുത്തിയതെന്നും ഇയാളും റിതയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശിവം യാദവിനെ പിന്നീട് റെയില്‍പാളത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ശിവം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് വിവരം. ഇയാൾ ഗുരുതാരവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കിടക്കുന്നുണ്ടെന്ന് രാത്രി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് യുവതിയുടെ വീട്ടിലെത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ആപ്പോഴേക്കും മരിച്ചിരുന്നു. അന്വേഷണത്തിൽ റിതയുടെ ഭർതൃ സഹോദരനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കായി തെരച്ചിൽ തുടരവേ ദില്ലിക്ക് സമീപം റെയില്‍പാളത്തില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ ശിവം യാദവിനെ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി ഇരുവരും തമ്മിൽ രഹസ്യ ബന്ധത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായി. കൊലപാതക ദിവസം വീട്ടിലെത്തിയ ശിവം യാദവും യുവതിയും തമ്മിൽ വഴക്കിട്ടു. തുടർന്ന് പ്രതി ജേഷ്ഠന്‍റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button