ജെ പി നദ്ദ മന്ത്രിസഭയിലേക്ക്..പുതിയ ബിജെപി അധ്യക്ഷൻ ആര് ?….
മൂന്നാം മോദി മന്ത്രിസഭയിൽ ജെ.പി.നഡ്ഡ അംഗമായതോടെ ആരാകും ഇനി പുതിയ ബിജെപി അധ്യക്ഷൻ എന്നതാണ് ചോദ്യം.നരേന്ദ്ര മോദിക്കു പിന്നാലെ അഞ്ചാമനായാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സത്യപ്രതിജ്ഞ ചെയ്തത്. ‘ഒരാൾക്ക് ഒരു പദവി’ എന്ന നയമുള്ളതിനാൽ നഡ്ഡയ്ക്കു പകരക്കാരനായി ബിജെപിക്കു പുതിയ അധ്യക്ഷൻ വരുമെന്ന കാര്യം ഉറപ്പാണ് .ആരാകും ബിജെപിയുടെ പുതിയ അധ്യക്ഷൻ എന്നതാണു പാർട്ടിക്കുള്ളിലും പുറത്തും ചർച്ച.
പാർട്ടി അധ്യക്ഷനായി നഡ്ഡയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.നഡ്ഡയുടെ പകരക്കാരൻ ആരാകും എന്നതിനെപ്പറ്റി പല അഭ്യൂഹങ്ങളാണു പ്രചരിക്കുന്നത്. മുൻ ഹരിയാന മുഖ്യമന്ത്രിയും എംപിയുമായ മനോഹർ ലാൽ ഖട്ടറിന്റെ പേരാണു മുഖ്യമായും കേട്ടിരുന്നത്. എന്നാൽ അദ്ദേഹം കേന്ദ്രമന്ത്രിസഭയുടെ ഭാഗമായി.പല മുൻ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിസഭയുടെ ഭാഗമായതോടെ ‘സർപ്രൈസ്’ ആയി ഒരാൾ വരുമെന്നാണ് കരുതുന്നത്.