ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി പത്മജ വേണുഗോപാൽ…

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി പത്മജ വേണുഗോപാൽ. ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പത്മജ നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. വലിയ അഭ്യൂഹങ്ങൾ നിറഞ്ഞു നിന്നെങ്കിലും വൈകുന്നേരം 6.30ഓടെ പത്മജ അം​ഗത്വം സ്വീകരിച്ചു.ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പത്മജ അം​ഗത്വം സ്വീകരിച്ചത്. കേരള പ്രഭാരി പ്രകാശ് ജവേദ്ക്കാറിൽ നിന്നാണ് അം​ഗത്വമെടുത്തത്. ജവേദ്ക്കറുമായും മുൻപ് പത്മജ ചർച്ച നടത്തിയിരുന്നു. ചർച്ചയ്‌ക്ക് പിന്നാലെയാണ് അവർ ബിജെപി ആസ്ഥാനത്തെത്തിയത്.

Related Articles

Back to top button