ജൂൺ വരെ കൊടും ചൂട്..ഉഷ്ണതരംഗത്തിനും സാധ്യത…
വരുംദിനങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏപ്രിൽ–ജൂൺ മാസങ്ങളിൽ ചൂട് ഏറെ ഉയരുമെന്നും 10–20 ദിവസം അത്യുഷ്ണം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ മൃത്യുജ്ഞയ മഹാപാത്ര അറിയിച്ചു . അടുത്ത 2 ആഴ്ചകളിൽ മിക്കയിടത്തും ചൂട് 2–4 ഡിഗ്രി ഉയരാനിടയുണ്ട്. മധ്യ, പശ്ചിമ മേഖലകളിലാവും അത്യുഷ്ണം തീവ്രമായി അനുഭവപ്പെടുകഎന്നും അറിയിപ്പുണ്ട് .
ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ഉത്തര കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തര ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാധ്യതയുണ്ട് .സാധാരണ 6–8 ദിവസമാണ് ഉഷ്ണതരംഗ സാധ്യതയുള്ളതെങ്കിലും ഈ വർഷം 10–20 ദിവസമായി ഉയർന്നേക്കാമെന്നത് എൽ നിനോ പ്രതിഭാസം തുടരുന്നതുകൊണ്ടാണെന്നും മഹാപാത്ര പറഞ്ഞു .ഇതേസമയം തന്നെ കേരളത്തിലും ഇന്ന് ഉയർന്ന ചൂടിന് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്