ജൂനിയർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി..മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്പെൻഷൻ…

സർക്കാർ മെഡിക്കൽ കോളജിലെ ഹൗസ് സർജനോട് അപമര്യാദയായി പെരുമാറിയ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്പെൻഷൻ.ജനറൽ സർജറി വിഭാഗം അസോഷ്യേറ്റ് പ്രഫസറായി ഡോ.പോളി ടി. ജോസഫിനെയാണ് സസ്‌പെൻഡ് ചെയ്തത്.പഠനയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ജൂനിയർ വനിതാ ഡോക്ടർ മെഡിക്കൽ കോളജ് വുമൺ ആന്റി ഹരാസ്മെന്റ് ആൻഡ് ഇന്റേണൽ കംപ്ലൈൻസ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടിരുന്നു.തുടർന്ന് ഉചിതമായ വകുപ്പുതല നടപടിക്ക് ശുപാർശ നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.പോളിയെ സസ്പെൻഡ് ചെയ്തത്.

Related Articles

Back to top button