ജൂനിയര്‍ ആര്‍ടിസ്റ്റിനെ പീഡിപ്പിച്ചെന്ന പരാതി..സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസ്…

ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതിയിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു.മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. യുവനടി ഇ- മെയില്‍ വഴി പരാതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈം​ഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

Related Articles

Back to top button