ജൂണ്‍ 25 ഇനി ‘ഭരണഘടനാ ഹത്യാ ദിനം’..അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി കേന്ദ്ര പ്രഖ്യാപനം..എതിർത്ത് കോൺഗ്രസ്…

രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ജൂണ്‍ 25 ഇനി മുതല്‍ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.അടിയന്തരാവസ്ഥയ്‌ക്കെതിരെ ധീരമായി പോരാടിയവര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
അതേസമയം തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട് .

Related Articles

Back to top button